അയോധ്യ- ഇന്ത്യ ത്രേതായുഗത്തിലേക്ക് മടങ്ങിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്ര പ്രതിഷ്ഠക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രം ഉയര്‍ന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഇച്ഛാശക്തികൊണ്ടാണെന്ന് യോഗി പറഞ്ഞു. രാമഭക്തരുടെ മോഹസാക്ഷാത്കരമാണ് അയോധ്യയില്‍ നടന്നത്. അയോധ്യയില്‍ നടക്കുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളും അദ്ദേഹം എടുത്തുകാട്ടി. അയോധ്യക്ക് വേണ്ടിയുള്ള വിവിധ പദ്ധതികളും എടുത്തുപറഞ്ഞു. ഇതെല്ലാം പ്രധാനമന്ത്രിയുടെ പിന്തുണയോടെയാണ് നടന്നതെന്ന് യോഗി പറഞ്ഞു.