തൃശൂര്‍ - കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ ചാട്ി ജീവനൊടുക്കി. കൊഴുപ്പിള്ളി സ്വദേശി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊന്നതിന് ശേഷം ജീവനൊടുക്കിയത്. ട്രെയിനിന് മുന്നില്‍ ചാടിയാണ് ബിനു ആത്മഹത്യ ചെയ്തത്. കൊരട്ടി കമ്യൂണിറ്റി ഹാളിന് പിന്‍വശത്തുള്ള ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ബിനു ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവശേഷം ബിനു സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. ബിനു ഷീജയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച രണ്ടു മക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അഭിനവ്(11)അനുരാഗ്(5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു കുട്ടിയുടെ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ബിനുവിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.