Sorry, you need to enable JavaScript to visit this website.

രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസ്; ശിക്ഷാവിധി ഇന്നറിയാം

ആലപ്പുഴ- ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസിലെ ശിക്ഷാ വിധിയില്‍ ഇന്നു തീരുമാനം. പ്രതികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന കാര്യത്തില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റ വാദം. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക.
കേസില്‍ ആദ്യഘട്ടത്തില്‍ വിചാരണ നേരിട്ട 15 പ്രതികള്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികളെല്ലാം. 2021 ഡിസംബര്‍ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്. എസ്ഡിപിഐ നേതാവ് കെ.എസ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ കൊലപ്പെടുത്തിയത്.

Latest News