ന്യൂയോര്‍ക്ക്- ഗര്‍ഭിണികളായ തന്റെ അഞ്ച് ഭാര്യമാര്‍ക്കും ഒരുമിച്ച് ബേബി ഷവര്‍ നടത്തിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ന്യൂയോര്‍ക്ക് സ്വദേശിയായ സെഡി വില്‍ എന്ന 22കാരനാണ് ഈ ബേബി ഷവര്‍ ഒരുക്കിയത്. സെഡിയുടെ ഭാര്യമാരില്‍ ഒരാളും ഗായികയുമായ ലിസി ആഷ്ലി ഇക്കാര്യം ടിക് ടോകില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ജനശ്രദ്ധ നേടിയത്. ക്വീന്‍സില്‍ വച്ച് ജനുവരി 14 നായിരുന്നു ബേബി ഷവര്‍ പാര്‍ട്ടി. സെഡിയുടെ അഞ്ച് പങ്കാളികളും ഒരേസമയത്താണ് ഗര്‍ഭിണികളാവുന്നത്. പ്രസവവും ഏതാണ്ട് വലിയ വ്യത്യാസങ്ങമില്ലാതെയാണ്. അഞ്ചുപേരും പരസ്പരം ഏറെ സ്‌നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ആഷ്ലി പറയുന്നു. ബോണി ബി, കെയ് മെറി, ജൈലിന്‍ വില, ലൈന്‍ല കലിഫ ഗല്ലേറ്റി എന്നിവരാണ് അഷ്ലിയെ കൂടാതെയുള്ള സെഡിയുടെ പങ്കാളികള്‍. ആഷ്ലി തന്റെ ഇന്‍സ്റ്റാഗ്രാമിലും ബേബി ഷവറിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്.
വീഡിയോയില്‍ ഗര്‍ഭിണികളായ അഞ്ച് പേരും സെഡിയും ആഘോഷിക്കുന്നത് കാണാം. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചില ആശംസകള്‍ അറിയിക്കുമ്പോള്‍ ചിലര്‍ ഇതിനെ വിമര്‍ശിക്കുകയാണ് ചെയ്യുന്നത്. ഇത്ര സന്തോഷത്തോടെ എങ്ങനെ കഴിയുന്നുവെന്നും ചിലര്‍ ചോദിക്കുന്നു.