അംഗുൽ- വഴക്കിട്ട ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കത്തി ഉപയോഗിച്ച് മുറിച്ചു. മധ്യപ്രദേശിലെ അംഗുൽ ജില്ലയിലാണ് സംഭവം. അംഗുൽ ജില്ലയിലെ നാൽകോ പോലീസ് സ്‌റ്റേഷൻ പരിധിയിലെ കന്ദസർ ഗ്രാമത്തിലാണ് സംഭവം. 45-കാരനായ പരമാനന്ദ മുദുളിയുടെ ജനനേന്ദ്രിയമാണ് ഭാര്യ മുറിച്ചത്. മറ്റൊരാളുമായി പരമാനന്ദക്ക് ബന്ധമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ദമ്പതികൾക്കിടയിൽ വഴക്കു പതിവായിരുന്നു. കഴിഞ്ഞ ദിവസവും രാത്രി ഇരുവർക്കുമിടയിൽ ശക്തായ വഴക്കുണ്ടാകുകയും ഭർത്താവ് ഉറങ്ങിക്കിടക്കവേ ഭാര്യ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നു.
ഗുരുതരമായ രക്തസ്രാവത്തെത്തുടർന്ന് പരമാനന്ദയെ അംഗുലിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്‌റ്റേഷനിൽ ഇതുവരെ ഒരു റിപ്പോർട്ടും ലഭിച്ചിട്ടില്ലെന്ന് ഐഐസി പ്രദീപ് മൊഹന്തി പറഞ്ഞു.
തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്