തഞ്ചാവൂര്‍- എഞ്ചിനീയറാണെന്ന് പരിചയപ്പെടുത്തി മാട്രിമോണിയല്‍ സൈറ്റുകളില്‍ യുവതികളെ കബളിപ്പിച്ചിരുന്ന തമിഴ്‌നാട് സ്വദേശി അറസറ്റിലായി. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം പഠിച്ചിരുന്ന സിബി ചക്രവര്‍ത്തിയെന്ന് 36 കാരനാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണില്‍ 80 യുവതികളോടൊപ്പം ദമ്പതികളെ പോലെ പോസ് ചെയ്ത ഫോട്ടോകള്‍ കണ്ടെത്തി. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപയും 120 ഗ്രാം സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്ന പരാതിയിലാണ് തഞ്ചാവൂര്‍ ജില്ലക്കാരനായ സിബി അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് തിരുവിടൈമരുധൂര്‍ സ്വദേശിനിയായ യുവതി സിബി ചക്രവര്‍ത്തിയെ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ കണ്ടുമുട്ടിയത്.
വിധവയായ യുവതിയെ കബളിപ്പിച്ച് പണവും ആഭരണങ്ങളും കൈക്കലാക്കുകയായിരുന്നു. സിബിചക്രവര്‍ത്തിയെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.
12ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രതി എഞ്ചിനീയറാണെന്ന് പറഞ്ഞാണ് മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെടുത്തിയിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. വിധവകളെയാണ് പ്രത്യേകമായി ലക്ഷ്യമിട്ടിരുന്നതെന്നും ഫോട്ടോകള്‍ ദുരപയോഗം ചെയ്തിരുന്നുവെന്നും പോലീസ് കണ്ടത്തി. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനകളില്‍ വേറെയും കേസുകളുണ്ടെന്നും കണ്ടെത്തി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് 80 സ്ത്രീകള്‍ക്കൊപ്പം ദമ്പതികളായി പോസ് ചെയ്യുന്ന ചിത്രങ്ങള്‍ ലഭിച്ചത്.
കൂടുതൽ വാർത്തകൾ വായിക്കാം
നിരാശ വേണ്ട, പ്രവാസികള്‍ ഇനിയും സ്വര്‍ണം കൈവിടരുത്
പാക് ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും; സാനിയയുടെ പരാമര്‍ശം വീണ്ടും വൈറലായി