ന്യൂദല്‍ഹി- മലയാളികളെ അപമാനിച്ച റിപ്പബ്ലിക് ടി.വി മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ അര്‍ണബ് ഗോസ്വാമിക്ക് മലയാളികളുടെ പൊങ്കാല. കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയെ കുറിച്ചുള്ള ചര്‍ച്ചയിലാണ് അര്‍ണബ് കേരളീയര്‍ നാണംകെട്ട ഇന്ത്യക്കാരാണെന്ന് അധിക്ഷേപിച്ചത്. ടിവി ചര്‍ച്ചയുടെ ദൃശ്യം സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ ലോകമൊട്ടാകെയുള്ള കേരളീയര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം പ്രചരിച്ചതോടെയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ടി.വിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണബിന്റെ പേജിലും ട്രോളുകളും മറുപടികളുമായി പൊങ്കാലയിട്ടത്. റിപബ്ലിക് ടിവി ഉടമയും മലയാളിയും ബി.ജെ.പി രാജ്യസഭാ എംപിയുമായ രാജീവ് ചന്ദ്രശേഖറിനെതിരേയും പ്രതിഷേധമുയര്‍ന്നു.