ബംഗളൂരു- ജനങ്ങളുടെ അനുഗ്രഹത്തോടെ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് താന്‍ പറഞ്ഞത് അടുത്ത തെരഞ്ഞെടുപ്പിലെ കാര്യമാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. പരാമര്‍ശം വിവാദമായിരിക്കെയാണ് അദ്ദേഹത്തിന്റെ വിശദീകരണം.
'നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. ഞാന്‍ പറഞ്ഞത്, അടുത്ത തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ (കോണ്‍ഗ്രസ്) അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്' -സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹാസനില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെയാണ്, ജനങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ വീണ്ടും കര്‍ണാടക മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ പറഞ്ഞത്.
സംസ്ഥാനം ഭരിക്കുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിലെ ഭിന്നത വ്യക്തമാക്കുന്നതാണ് പരാമര്‍ശമെന്നാണ് മുന്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം വ്യാഖ്യാനിക്കപ്പെട്ടത്.

ജനങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ താന്‍ തീര്‍ച്ചയായും വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുമെന്നും എന്നാല്‍, ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ ശേഷമേ അതു സംഭവിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ പരാമര്‍ശത്തിനു മറുപടിയുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആര്‍ക്കു വേണമെങ്കിലും ഇവിടെ മുഖ്യമന്ത്രിയാകാമെന്നും ഇതൊരു ജനാധിപത്യ സംവിധാനമാണെന്നുമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.