ലണ്ടന്‍- കോടികളുടെ വായ്പാ തട്ടിപ്പു നടത്തി രാജ്യം വിടുന്നതിനു മുമ്പ് വിവാദ വ്യവസായി വിജയ് മല്യ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊക്കെ നേതാക്കളാണെന്ന ചോദ്യത്തിന് രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നായിരുന്നു മറുപടി.
ബാങ്കുകളെ കബളിപ്പിച്ച നീരവ് മോഡിക്കും മെഹുല്‍ ചോക്‌സിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സവിശേഷ ബന്ധമാണുള്ളതെന്നും ഇതുകൊണ്ടാണ് നടപടിയെടുക്കാത്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഇന്ത്യന്‍ ജയിലുകളിലെ അവസ്ഥ മല്യക്ക് അനുയോജ്യമാണെന്നും നീതി എല്ലാ ഇന്ത്യക്കാര്‍ക്കും തുല്യമാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യന്‍ ജയിലുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് മല്യ വിദേശത്ത് കഴിയുന്നത്.