Sorry, you need to enable JavaScript to visit this website.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ അധ്യാപികമാരുടെ ചക്കളത്തിപ്പോര്, വ്യക്തി വൈരാഗ്യം തീര്‍ക്കല്‍


പത്തനംതിട്ട - വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടായ തിരുവല്ല ഡയറ്റിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അക്ഷയ് ആത്മഹത്യാ ശ്രമം നടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപികമാരുടെ ചക്കളത്തിപ്പോര്. സംഭവത്തില്‍ സസ്‌പെന്‍ഷനിലായ മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. തന്നെ കുടുക്കാന്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന് ഇവര്‍ പറയുന്നു. കോളേജിലെ സൈക്കോളജി വിഭാഗം അധ്യാപിക ഡോ. കെ കെ ദേവിക്കെതിരെയാണ് ആരോപണം. ഇവരുടെ നേതൃത്വത്തില്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് മിലീന ആരോപിച്ചു. ഡോ.കെ.കെ.ദേവി വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിച്ച കാര്യം താന്‍ വിദ്യാഭ്യാസ വകുപ്പിനെ താന്‍ അറിയിച്ചു. അതില്‍ വിജിലന്‍സ് അന്വേഷണം നടക്കാനിരിക്കെയാണ് ഇപ്പോഴത്തെ നാടകം. ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിയെ അദ്ധ്യാപിക ബലിയാടാക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നു ആത്മഹത്യക്ക് ശ്രമിച്ച രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ താന്‍ പഠിപ്പിക്കുന്നില്ല. ആത്മഹത്യാശ്രമം നടന്നോ എന്ന് തന്നെ കൃത്യമായി അന്വേഷിക്കണം. അധ്യാപികയുടെയും വിദ്യാര്‍ത്ഥികളുടെയും ഫോണ്‍ കോളുകള്‍, വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിക്കണമെന്നും മിലീന ജെയിംസ് ആവശ്യപ്പെട്ടു. അതേസമയം, മിലീന ജെയിംസിന്റെ ആരോപണം തള്ളി ഡോ.കെ. കെ ദേവി രംഗത്തെത്തി. കോപ്പിയടിക്കാന്‍ സാഹായിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഡി ഡി ഇ തലത്തില്‍ അന്വേഷണം നടത്തി കോപ്പിയടി ആക്ഷേപം ഉള്‍പ്പെടെ എല്ലാം വ്യാജമെന്ന് കണ്ടെത്തിയെന്നും  ഡോ. കെ. കെ ദേവി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അത്രയധികം പ്രശ്‌നങ്ങള്‍ മിലീന ജെയിംസില്‍ നിന്ന് നേരിട്ടു. അതുകൊണ്ടാണ് അവര്‍ പരാതികള്‍ നല്‍കിയതെന്നും അധ്യാപിക കൂട്ടിച്ചേര്‍ത്തു.

മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാര്‍ത്ഥിയുടെ മൊഴിയില്‍ മിലീന ജയിംസിന് എതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു. അധ്യാപികയ്‌ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു

 

 

Latest News