ബംഗളൂരു- 26 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയന്‍ സ്വദേശിനിയെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തു. ദല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയ ഇവരുടെ സ്യൂട്ട്കേസിലെ രഹസ്യ അറയില്‍ നിന്ന് 2.56 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെത്തുകയായിരുന്നു. ബംഗളൂരു വിമാനത്താവളത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ മുംബൈയിലെത്തിയത്. ഇവര്‍ ഒരാഴ്ച മുന്‍പ് ബംഗളൂരുവിലേക്കു താമസം മാറ്റുകയായിരുന്നുവെന്ന് ഡിആര്‍ഐ അറിയിച്ചു. ഡിസംബര്‍ 11ന് 21 കോടി രൂപ വിലവരുന്ന ലഹരിമരുന്നുമായി നൈജീരിയന്‍ സ്വദേശിയെ ബെംഗളൂരുവില്‍ നിന്ന് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു,