മുംബൈ- യാത്രക്കിടെ മാധ്യമ പ്രവര്‍ത്തകയെ നോക്കി സ്വയംഭോഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ പിടിയിലായി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈ മലാഡ് ലിങ്ക് റോഡില്‍നിന്ന് ബോറിവാലിയിലേക്ക് ഓട്ടോയില്‍ യാത്ര ചെയ്ത യുവതിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ മുംബൈ സ്വദേശി രാജ്ബഹദൂര്‍ പാലാണ് (37) പിടിയിലായത്.
ഓട്ടോയില്‍ കയറിയ ഉടന്‍ ഡ്രൈവര്‍ അശ്ലീല നടപടി തുടങ്ങിയിരുന്നുവെന്നും പിന്നീട് വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പാന്റ്സ് അഴിച്ച് യുവതിക്ക് നേരേ തിരിഞ്ഞ് സ്വയംഭോഗം തുടങ്ങി. ഓട്ടോയില്‍നിന്ന് ഇറങ്ങി ഓടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
യുവതി തന്നെയാണ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. രക്ഷപ്പെട്ട സ്ഥലത്ത് ആറ് പേരുണ്ടായിരുന്നുവെങ്കിലും ആരും സഹായിച്ചില്ലെന്ന് യുവതി പറഞ്ഞു. . ലൈംഗിക പീഡനം, അപമാനിക്കല്‍ തുടങ്ങിയ വകുപ്പകുള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ലക്ഷ്മണ്‍ ദുംബ്രെ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.