ചെന്നൈ - തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കാല്‍ തെറ്റി വീഴാന്‍ പോയപ്പോള്‍ താഴേക്ക് വീഴാതെ ഇടതു കൈയ്യില്‍ മുറുകെപ്പിടിച്ച് പിടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്ന വേദിയിലേക്ക് നടക്കുന്നതിനിടെയാണ് സ്റ്റാലിന് കാലിടറിയത്. എന്നാല്‍ തൊട്ട് പിന്നിലുണ്ടായിരുന്ന പ്രധാനമന്ത്രി നേരത്തെ തന്നെ സ്റ്റാലിന്റെ കൈയ്യില്‍ പിടിച്ചിരുന്നു. സ്റ്റാലിന്‍ വീഴാതിരിക്കാനായി കൈയ്യിലെ പിടി ഒന്നുകൂടി മുറുക്കി. ഇതിന്റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വേദിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനും സംസാരിച്ചുകൊണ്ട് നീങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തൊട്ടുപിന്നിലായി കായികവകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിനുമുണ്ടായിരുന്നു. പെട്ടെന്ന് കാല്‍ വഴുതിയതിനെത്തുടര്‍ന്ന് സ്റ്റാലിന് ബാലന്‍സ് നഷ്ടപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പ്രധാനമന്ത്രി സ്റ്റാലിന്റെ ഇടതുകൈയില്‍ നേരത്തെ തന്നെ പിടിച്ചിരുന്നതിനാല്‍ വീഴാതെ താങ്ങി നിര്‍ത്താനായി. ഇന്ത്യയെ ആഗോള കായിക ഇക്കോസിസ്റ്റത്തിന്റെ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായും 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഖേലോ ഇന്ത്യ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.
தடுமாறிய முதல்வர் #Stalin-யை தாங்கி பிடித்த பிரதமர் #Modi#MKStalin #NarendraModi #PMModi #KheloIndiaYouthGames #KheloIndiaYouthGamesTN #Galatta pic.twitter.com/PfhgSssknq
— Galatta Media (@galattadotcom) January 19, 2024