ബെയ്ജിങ്- ചൈനയിലെ വടക്കു കിഴക്കന്‍ മേഖലയിലെ ഹര്‍ബിന്‍ നഗരത്തിലെ ഒരു റിസോര്‍ട്ട് ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 18 പേര്‍ കൊല്ലപ്പെട്ടു. അഗ്നിബാധയുടെ കാരണം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അപാര്‍ട്ട്‌മെന്റുകളിലും ഷോപ്പിങ് മാളുകളിലും തീപ്പിടിത്ത സംഭവങ്ങള്‍ ഈയിടെയായി വര്‍ധിച്ചതായാണ് റിപോര്‍ട്ടുകള്‍. സുരക്ഷ ശക്തമാക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബെയ്ജിങിലെ ഒരു അപാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 19 പേര്‍ മരിച്ചിരുന്നു. 2010ല്‍ ഷാങ്ഹായില്‍ ഒരു അപാര്‍ട്‌മെന്റിലുണ്ടായ അഗ്നിബാധയില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു.