Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലയാളി നഴ്സുമാരെ യൂറോപ്പിന് വേണം,  ലക്ഷക്കണക്കിന് അവസരങ്ങള്‍

ബെര്‍ലിന്‍-നഴ്സിംഗ് പ്രൊഫഷന് മുന്നിലുള്ളത് വളരെ ശോഭനമായ ഭാവി. മലയാളി നഴ്സുമാര്‍ക്ക് വിദേശങ്ങളില്‍ ഉള്ളത് വലിയ അവസരങ്ങള്‍ ആണ്. ജര്‍മനിയും യുകെയും ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലുമായി 2025-ഓടെ ലക്ഷക്കണക്കിന് നഴ്സുമാര്‍ക്ക് അവസരങ്ങളുണ്ടാകും. ജര്‍മനിയില്‍ മാത്രം ഒന്നരലക്ഷത്തോളം നഴ്സുമാര്‍ക്ക് അവസരമുണ്ടാകുമെന്ന് നോര്‍ക്ക റൂട്സ് കണക്കാക്കുന്നു.
ലോകാരോഗ്യസംഘടനയുടെ കണക്കുകളനുസരിച്ച് യൂറോപ്യന്‍ യൂണിയനിലെ 13 രാജ്യങ്ങളില്‍ 40 ശതമാനത്തിലേറെ നഴ്സുമാരും 55 വയസ്സ് കഴിഞ്ഞവരാണ്. അഞ്ചുവര്‍ഷത്തിനകം ഈ നഴ്സുമാരില്‍ ബഹുഭൂരിപക്ഷവും ജോലിവിടും. അത്രയും പുതിയ നഴ്സുമാര്‍ വേണ്ടിവരും. അമേരിക്കയില്‍ 25 ശതമാനത്തോളം നഴ്സുമാരും 55 പിന്നിട്ടവരാണ്.
ജനസംഖ്യയില്‍ വലിയൊരു ഭാഗം വാര്‍ധക്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ അവര്‍ക്ക് പ്രത്യേക പരിചരണം നല്‍കാന്‍വേണ്ടിയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഭാഷ അറിയാവുന്നവരെതേടുന്നത്. നഴ്സ് നിയമനത്തില്‍ ജര്‍മനി ഇക്കാര്യം പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ നോര്‍ക്ക റൂട്സ് ജര്‍മന്‍പഠനത്തിന് അവസരമൊരുക്കുന്നുണ്ട്.ഇറ്റലി, യു.കെ., അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നീ യൂറോപ്യന്‍ രാജ്യങ്ങളാണ് ജര്‍മനിക്കുപുറമേ കൂടുതല്‍ നഴ്സുമാര്‍ക്ക് അവസരം നല്‍കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍. പല യൂറോപ്യന്‍ രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരെയും തേടുന്നുണ്ട്. യു.കെ.യിലേക്ക് സൈക്യാട്രിസ്റ്റുമാരെ നിയമിക്കുന്നതിനായി 22-ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ അഭിമുഖം നടക്കുന്നുണ്ട്.

തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്

Latest News