മുംബൈ- പ്രതിപക്ഷത്തെ ഒതുക്കാന്‍ കേന്ദ്രത്തിലെ ബി. ജെ. പി സര്‍ക്കാര്‍ ഇറക്കുന്ന തുറുപ്പു ചീട്ടായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ഇത്തവണ ശരദ് പവാറിന്റെ കൊച്ചുമകന്. മഹാരാഷ്ട്ര സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിലാണ് എന്‍. സി. പി നേതാവ് ശരദ് പവാറിന്റെ കൊച്ചു മകനും എം. എല്‍. എയുമായ രോഹിത് പവാറിന് ഇ. ഡി നോട്ടീസ് അയച്ചത്.
ചോദ്യം ചെയ്യലിന് ജനുവരി 24ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. രോഹിത് പവാര്‍ സി. ഇ. ഒ ആയ ബരാമതി അഗ്രോയില്‍ ഇ. ഡി പരിശോധന നടത്തിയിരുന്നു. മുംബൈ പൊലീസ് 2019ലാണ് ബാങ്ക് അഴിമതിക്കേസില്‍ എഫ്. ഐ. ആര്‍ എഴുതിയത്.
കര്‍ജാത്- ജാംഗെഡ് സീറ്റില്‍ നിന്നാണ് രോഹിത് പവാര്‍ വിജയിച്ചത്. ആദ്യമായാണ് അദ്ദേഹം എം. എല്‍. എ ആയത്.