ന്യൂഡൽഹി - ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് സുപ്രീംകോടതി സ്ഥിരജാമ്യം അനുവദിച്ചു. ഗുരുതരമായ ആരോഗ്യ കാരണങ്ങൾ പരിഗണിച്ച് നേരത്തെ നൽകിയ ഇടക്കാല ജാമ്യം സുപ്രിംകോടതി സ്ഥിരപ്പെടുത്തുകയായിരുന്നു.
നട്ടെല്ല് പൊടിയുന്ന രോഗമാണെന്നും സുഷുമ്‌ന നാഡിയെയും രോഗം ബാധിച്ചതായി കോടതിയിൽ സമർപ്പിച്ച മെഡിക്കൽ റിപോർട്ടിലുണ്ട്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എസ്.വി.എൻ ഭട്ടി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അനുകൂല ഉത്തരവിട്ടത്.
2023 ഫെബ്രുവരി 14 മുതൽ റിമാൻഡിലായിരുന്ന ശിവശങ്കർ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്ന് ആഗസ്തിലാണ് ജയിൽ മോചിതനായത്. ശേഷം രണ്ടുതവണ കോടതി ജാമ്യം നീട്ടി അനുവദിച്ചിരുന്നു. എന്നാൽ, അതീവ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അദ്ദേഹം വീണ്ടും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് സുപ്രിംകോടതി അനുകൂല നടപടി സ്വീകരിച്ചത്.
വായിക്കുക....
13-കാരനുനേരെ ലൈംഗികാതിക്രമം; പാസ്റ്റർ അറസ്റ്റിൽ
മലപ്പുറം അരീക്കോട്ട് രേഖകളില്ലാതെ പത്തുലക്ഷം രൂപ പിടികൂടി; കൊടുവള്ളി സ്വദേശി അറസ്റ്റിൽ