മുംബൈ-മഹാരാഷ്ട്രയില്‍ ഒരു മാസം മുമ്പ് കാണാതായ 19 കാരിയുടെ മൃതദേഹം കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. നവിമുംബൈയിലാണ് സംഭവം. കാമുകന്റെ ഫോണില്‍ നിന്നാണ് യുവതി കൊല്ലപ്പെട്ടുവെന്നും മൃതദേഹം എവിടെയാണെന്നും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്.
പ്രണയത്തകര്‍ച്ചയെ തുടര്‍ന്നാണ് കൊലപാതകവും ആത്മഹത്യയും നടന്നതെന്ന് പോലീസ് പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവിയെ 2023 ഡിസംബര്‍ 12 മുതല്‍ കാണാനില്ലായിരുന്നു. രാവിലെ കോളേജിലേക്ക് പോയ യുവതി മടങ്ങി വന്നില്ല. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കി.
24കാരനായ കാമുകന്‍ വൈഭവിന്റെ ആത്മഹത്യാക്കുറിപ്പാണ് ഒരു മാസത്തിന് ശേഷം കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
റെയില്‍വേ ട്രാക്കില്‍ നിന്ന് വൈഭവിന്റെ മൃതദേഹം പോലീസിന് ലഭിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ ചാടി വൈഭവ് ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ അപ്പോഴും വൈഷ്ണവിയെ സംബന്ധിച്ച് ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. പ്രത്യേക അന്വേഷണ സംഘമാണ് വൈഭവിന്റെ ആത്മഹത്യ അന്വേഷിച്ചിരുന്നത്.
വൈഭവിന്റെ മൊബൈല്‍ഫോണിലാണ് വൈഷ്ണവി താനുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചുവെന്നും അവളെ കൊല്ലുമെന്നുമുള്ള യുവാവിന്റെ കുറിപ്പ് പോലീസ് കണ്ടെത്തിയത്. അതോടൊപ്പം എല്‍01- 501 എന്ന ഒരു കോഡും പോലീസിന് ലഭിച്ചു. ഇത് വനം വകുപ്പ് ഖര്‍ഗാര്‍ ഹില്‍സിലെ മരങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന സീരിയല്‍ നമ്പറാണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നടത്തിയ പരിശോധനയില്‍ വൈഭവിന്റേയും വൈഷ്ണവിയുടേയും ഒരുമിച്ചുള്ള ദൃശ്യങ്ങല്‍ പോലീസിന് ലഭിച്ചു. മൊബൈലില്‍ നിന്ന് ലഭിച്ച കോഡ് ഉള്ള മരത്തിന് കീഴിലാണ് വൈഷ്ണവിയുടെ മൃതദേഹം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മറവ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
നിർബാധം കൊല നടക്കുമ്പോൾ എന്തു ചർച്ച; ഇസ്രായിലുമായി ഒരു ചര്‍ച്ചക്കുമില്ല -റീമ രാജകുമാരി
മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍