Sorry, you need to enable JavaScript to visit this website.

“ആണുകാണൽ ചടങ്ങ്” വേറിട്ട രീതി കൗതുകമായി - വീഡിയോ കാണാം

ആലപ്പുഴ- വിവാഹത്തിന് മുമ്പ് പെണ്ണുകാണൽ ചടങ്ങ് എന്നത് നാട്ടുനടപ്പാണ്. അത് പാരമ്പര്യമായി എല്ലാ നാട്ടിലും നടക്കുന്നതുമാണ്. പതിവിന് വിപരീദമായി ആണുകാണൽ ചടങ്ങ് നടന്നാലോ? അതൊരു വിപ്ലവമാണെന്ന് പറയാം. കായംകുളത്തിനടുത്ത് പുതുപ്പള്ളിയിലാണ് പതിവുതെറ്റിച്ചുള്ള ആണുകാണൽ ചടങ്ങ് നടന്നത്.  വധുവും വീട്ടുകാരും വരന്റെ വീട്ടിലെത്തി വരനെയും വീട്ടുകാരെയും കണ്ടുപോകുന്ന ചടങ്ങാണ് നടനനത്.

VIDEO മദീനയില്‍ സാഹിര്‍ ക്യാമറ തകര്‍ത്ത പ്രവാസി അറസ്റ്റില്‍

മീഡിയ വണിലെ ചര്‍ച്ചക്കെതിരെ അഖില്‍ മാരാര്‍; ആക്ഷേപ പരാമര്‍ശങ്ങള്‍

സൗദിയിലേക്ക് 8,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

സാധാരണ വധുവാണ് അണിഞ്ഞൊരുങ്ങി മാരനെ കാത്തുനിൽക്കുന്നതെങ്കിൽ ഇവിടെ വരനാണ് അണിഞ്ഞൊരുങ്ങി പെണ്ണിനെ കാത്തുനിന്നത്. വധുവും വീട്ടുകാരും എത്തിയതോടെ അവർക്കുമുന്നിലേക്ക് ശീതള പാനീയം നിറച്ച ഗ്ലാസുകൾ നിരത്തിയുള്ള ട്രേയുമായി വരൻ കടന്നുവരുന്നു. ആദ്യം പെണ്ണിനും പിന്നെ ഓരോരുത്തർക്കും വെള്ളം നൽകി ധൃതിയിൽ അകത്തേക്ക് പോകുന്നു. അവസാനം വരന്റെയും വധുവിന്റെയും ബന്ധുക്കൾ പറയുന്നു - അവരെന്തെങ്കിലും മിണ്ടിപ്പറയട്ടെ, നമുക്ക് മാറാമെന്ന്. 
പതിവ് രീതി വിട്ടുള്ള ഈ ആണുകാണൽ ചടങ്ങ് സോഷ്യൽ മീഡിയയിലും വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം

 

Latest News