സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്

ന്യൂദല്‍ഹി -  സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സമ്മര്‍ദ്ദം ചെലുത്തിയെന്ന് മാധ്യമ കൂട്ടായ്മയയായ റിപ്പോര്‌ട്ടേഴ്‌സ് കളക്ടീവിന്റെ വെളിപ്പെടുത്തല്‍. 2014ല്‍ നികുതി വിഹിതം 42 ശതമാനമാക്കാനുള്ള  ധനകാര്യ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്. നിതി ആയോഗ് സി ഇ ഒ ബി വി ആര്‍ സുബ്രമണ്യത്തിന്റെ ഒരു സെമിനാറിലെ പരാമര്‍ശങ്ങള്‍ ആധാരമാക്കിയാണ് റിപ്പോര്‍ട്ട്. നികുതി വിഹിതത്തില്‍ 42  ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനെ പ്രധാനമന്ത്രി എതിര്‍ത്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ധനകാര്യ കമ്മീഷന്‍ വിസ്സമ്മതിച്ചതോടെ സര്‍ക്കാരിന് ബജറ്റ് 48 മണിക്കൂര്‍ കൊണ്ട് മാറ്റേണ്ടി വന്നുവെന്നുമാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ മോഡിയുടേത് ഭരണഘടന വിരുദ്ധ നടപടിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.നിതി ആയോഗ് സി ഇ ഒയുടേത് അസാധരണ വെളിപ്പെടുത്തലാണെന്നും ഇത് ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാവ്  ജയ്‌റാം രമേശ് കുറ്റപ്പെടുത്തി

Latest News