ഗുവാഹത്തി- സ്ത്രീകളുടെ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെല്ലാം തന്റെ ചുംബനത്തിലൂടെ ഭേദമാകുമെന്ന് അവകാശപ്പെട്ട് സ്ത്രീകളെ ചികിത്സിക്കുന്ന സ്വയം പ്രഖ്യാപിത ആൾദൈവത്തെ പോലീസ് പിടികൂടി. അസമിലെ മോറിഗോണിലാണ് സംഭവം. ചുംബനദൈവം എന്നറിയപ്പെടുന്ന രാം പ്രകാശ് ചൗഹാനെ ഇക്കഴിഞ്ഞ 22നാണ് പോലീസ് പിടികൂടിയത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അസുഖങ്ങളെല്ലാം തന്റെ ചുംബനത്തോടെ ഭേദമാകുമെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. തന്റെ അതിമാനുഷിക ശക്തിയാൽ സ്ത്രീകളുടെ പ്രശ്‌നങ്ങളെല്ലാം ഭേദമാകുമെന്നും വൈവാഹിക പ്രശ്‌നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സഹായം നൽകുമെന്നുമായിരുന്നു ഇയാളുടെ അവകാശവാദം. ഈ ഗ്രാമത്തിൽ ചൗഹാന് ക്ഷേത്രവുമുണ്ടായിരുന്നു. ഇയാളുടെ അമ്മയും മകന് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരണം നടത്തിയിരുന്നു. അമ്മയെയും പോലീസ് ചോദ്യം ചെയ്തു.