പത്തനംതിട്ട-കേരളത്തിലെ ഏറ്റവും വലിയ ബസ് അപകടത്തില്‍ പ്പെട്ട് വര്‍ഷങ്ങളോളം കിടപ്പു രോഗിയായി മാറിയ മലയാലപ്പുഴ കടവുപുഴ അനകല്ലില്‍ നാണുവും വിടവാങ്ങി. അപകടം കഴിഞ്ഞ് 45 കൊല്ലത്തെ നരകയാതനക്ക് ശേഷം 98 -ാം വയസിലാണ് നാണു വിടചൊല്ലിയത്. അപകടം ഏല്‍പ്പിച്ച ക്ഷതം ജീവിതത്തെയും ശരീരത്തെയും ഒരു പോലെ തളര്‍ത്തി. എങ്കിലും ആയുസ്സിന്റെ ബലം കൊണ്ട് കഴിഞ്ഞു പോന്ന നാണു ഈ ദുരന്തത്തിലെ അവസാന ശയ്യാവലംബിയായിരുന്നു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പയനിയര്‍ കോളേജ് വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാധാരണക്കാര്‍, മലയാലപ്പുഴ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ എന്നിവരാണ് മരണമടഞ്ഞത്.മരിച്ചവരില്‍ഏറെപ്പേരും മലയാലപ്പുഴക്കാര്‍ ആയിരുന്നു.മലയാലപ്പുഴ, താഴം, ഇലക്കുളം, കടുവാക്കുഴി, നല്ലൂര്‍, വള്ളിയാനി, വടക്കുപുറം കിഴക്കുപുറം, കോഴി കുന്നം, മുക്കുഴി, കടവുപുഴ സ്വദേശികള്‍. അപകടത്തെ തുടര്‍ന്ന് വിറങ്ങലിച്ചു പോയ ഒരു ഗ്രാമം. കെ.എസ്.ആര്‍, ടി. സി പുതുക്കുളം -കോട്ടയം മെഡിക്കല്‍ കോളേജ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ഉടന്‍ ആരംഭിച്ചു. തകര്‍ന്ന മനസ്സോടെ എല്ലാം നഷ്ടപ്പെട്ടവര്‍, അപകടത്തില്‍ വൈകല്യം സംഭവിച്ചവരെല്ലാം വര്‍ഷങ്ങളായി കോട്ടയം മെഡിക്കല്‍ കോളേജ് ബസിലെ സ്ഥിരം യാത്രക്കാരായി .ചിലര്‍ പരിക്കുകളെ അതിജീവിച്ചു. ചിലര്‍ കട്ടിലില്‍ ജീവിതം തള്ളിനീക്കി ലോകത്തോട് യാത്ര പറഞ്ഞു. അത്തരത്തില്‍ ദുരന്തങ്ങളില്‍ ജീവിതം കഴിച്ചുകൂട്ടിയ നാണുവും വിടവാങ്ങുമ്പോള്‍ ബസ്ദുരന്തത്തില്‍പ്പെട്ട് വലിയ ദുരിതം അനുഭവിച്ചവര്‍ മലയാലപ്പുഴയില്‍ ഇല്ലാതാവുമ്പോഴും റോഡിന് വീതി കൂടിയെങ്കിലും ആ വളവ് നിവര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് നിയോഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലും പ്രധാനമായി ചൂണ്ടി കാട്ടിയത് വളവ് നിവര്‍ക്കുക എന്നതായിരുന്നു.പതിവു കമ്മീഷന്‍ റിപ്പോര്‍ട്ടു പോലെയായി ഇതും പാഴായി.