കോഴിക്കോട് - കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമായി പ്രവർത്തിച്ച ടിഗ് നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ (സിസ് ബാൻക്) സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദീഖ് എം.എൽ.എയുടെ ഭാര്യ ഷറഫുന്നീസ അടക്കം അഞ്ചു പേരുടെ പേരിൽ പോലീസ് കേസെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നിക്ഷേപകയുടെ പരാതിയിൽ നടക്കാവ് പോലീസാണ് സ്ഥാപനത്തിലെ പ്രധാനപ്പെട്ട മുൻ ജീവനക്കാരിയായ ഷറഫുന്നീസ അടക്കമുള്ളവർക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയത്. കേസിൽ നാലാം പ്രതിയാണ് ഷറഫുന്നീസ. കമ്പനിയുടെ പ്രധാന ചുമതലക്കാരായ സി.ഇ.ഒ കടലുണ്ടി സ്വദേശി വസീം തൊണ്ടിക്കോടൻ, ഭാര്യ റാഹില ബാനു, ഫിറോസ്, മൊയ്തീൻകുട്ടി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
സ്ഥാപനം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആറോളം ശാഖകൾ വഴി നിക്ഷേപകരിൽനിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. സ്ഥിരനിക്ഷേപങ്ങൾക്ക് 12ഉം അതിൽ കൂടുതലും ശതമാനം വരേ ലാഭം വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചതെന്നും അനുഭവസ്ഥർ പറഞ്ഞു. ഒരാഴ്ചയായി സ്ഥാപനം തുറക്കാതായതോടെയാണ് ജീവനക്കാരും നിക്ഷേപകരും പരാതിയുമായി രംഗത്തെത്തിയത്. നിധി ബാങ്ക് ശാഖകളിൽ നിക്ഷേപിക്കുന്ന പണം ബാങ്ക് ഓഫ് ബറോഡയിലെ കറന്റ് അക്കൗണ്ടിലേക്ക് മാറേണ്ടതാണത്രെ. ഇതിന് പകരം മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റുകയായിരുന്നുവെന്നും അതിനാൽ കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതായും പറയുന്നു.
തന്റെ ഭാര്യ ഏതാനും മാസം മാത്രമാണ് പ്രസ്തുത സ്ഥാപനത്തിൽ ജോലി ചെയ്തതെന്നും മാനേജ്‌മെന്റുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ പിന്നീട് രാജിവെച്ച് സ്ഥാപനം വിടുകകയാണുണ്ടായതെന്നും ടി സിദ്ദീഖ് പ്രതികരിച്ചു.
വായിക്കുക....
'രാമക്ഷേത്രം പണിതത് തർക്കഭൂമിയിലല്ല'; കോടതി വിധിയുണ്ടായിട്ടും എന്തുകൊണ്ട് പാലിച്ചില്ലെന്ന് ദിഗ് വിജയ് സിംഗ്