ഇസ്‌ലാമാബാദ് - ഇറാനും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇറാന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. ഇറാന്‍ സംയമനം കാണിക്കണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ഇറാനിയന്‍ പ്രവിശ്യയായ സിയസ്താന്‍-ഒ-ബലൂചിസ്ഥാനില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ഇറാന് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്ന് പ്രതികാര ആക്രമണം ഉണ്ടായത്. സംയമനം പാലിക്കണമെന്നും സ്ഥിതിഗതികള്‍ വഷളാക്കുന്ന തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും പാകിസ്ഥാന്‍ ഇറാനോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാന്‍ പ്രദേശത്തെ ബലൂചി ഗ്രൂപ്പായ ജെയ്ഷ് അല്‍-അദ്ലിന്റെ ആസ്ഥാനത്തിന് നേരെ നടത്തിയ ആക്രമണത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ടെഹ്റാന് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാനും ആക്രമണം നടത്തിയത്. ഓപ്പറേഷനില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.