Sorry, you need to enable JavaScript to visit this website.

സാഹോദര്യം എവിടെ, ലോകത്ത് മറ്റൊരു യുദ്ധമുഖം കൂടി തുറക്കുകയാണോ; പാകിസ്ഥാന്‍ പ്രത്യാക്രമണത്തില്‍ ഇറാനിൽ 9 മരണം

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചും ഇന്ത്യയും ഇറാനും ഇസ്രായിലും ചേര്‍ന്ന് പാക്കസ്ഥാനെ ആക്രമിക്കുകയാണെന്ന് ആരോപിച്ചും ഇസ്‌ലാമാബാദില്‍ എം.ടി.എം എന്ന സംഘടന നടത്തിയ പ്രകടനം.

തെഹ്‌റാന്‍/  ഇസ്‌ലാമാബാദ്- അതിര്‍ത്തി കടന്നുള്ള ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം. അതിര്‍ത്തി പ്രവിശ്യയായ സിസ്താന്‍ ബലൂചിസ്ഥാനിലേക്ക് ഇന്നു പുലര്‍ച്ചെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. തീവ്രവാദി കേന്ദ്രങ്ങളിലേക്കായിരുന്നു ആക്രമണമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു.
രണ്ട് വര്‍ഷത്തിലേറെയായി നീളുന്ന ഉക്രൈന്‍ യുദ്ധത്തിനും, നൂറ് ദിവസത്തിലേറെയായി തുടരുന്ന ഗാസ യുദ്ധത്തിനും പിന്നാലെ ലോകത്ത് മൂന്നാമതൊരു യുദ്ധമുഖം കൂടി തുറന്നിരിക്കുകയാണ് ഇറാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍. രണ്ട് ദിവസം മുമ്പ് പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലേക്ക് ഇറാന്‍ നടത്തിയ മിസൈന്‍ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥന്‍ പറഞ്ഞിരുന്നു. എന്നാല്‍ തങ്ങള്‍ പാക്കിസ്ഥാനിലെ ഭീകര താവങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ അവകാശപ്പെട്ടത്.

ഓവര്‍ ടൈം വര്‍ധിപ്പിച്ചു, നിതാഖാത്തില്‍ വെയിറ്റേജ്, ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി

അവര്‍ വീമ്പിളക്കുന്നു; ഇസ്രായിലിനെ ആക്രമിക്കാന്‍ ഇറാന് കഴിയില്ലെന്ന് ഇറാഖ് വിദേശ മന്ത്രി

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍
പുലര്‍ച്ചെ നാലരയോടെയായിരുന്നു മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണമെന്നും സരാവന്‍ പട്ടണത്തിന് സമീപമുള്ള ഒരു ഗ്രാമത്തിലെ നാല് വീടുകള്‍ തകര്‍ന്നുവെന്നും സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യ ഡപ്യൂട്ടി ഗവര്‍ണര്‍ അലിറെസ മര്‍ഹമത്തി പറഞ്ഞു. കൊല്ലപ്പെട്ടവരെല്ലാം പാക്കിസ്ഥാനികളാണെന്നും ഇവരെങ്ങനെ അതിര്‍ത്തി കടന്ന് ഇറാനിലെത്തി എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരസ്പരം തങ്ങള്‍ക്കെതിരായ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതായി ഇറാനും പാക്കിസ്ഥാനും വര്‍ഷങ്ങളായി ആരോപിക്കാറുണ്ടെങ്കിലും നേരിട്ട് ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. ഇറാനില്‍ കഴിയുന്ന ബലൂച് വിഘടനവാദികളെ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ബലൂചിസ്ഥാന്‍ വിഘടനാവാദികളുമായി വര്‍ഷങ്ങളായി പാക് സൈന്യം യുദ്ധത്തിലാണ്. സിസ്താന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഭീകര താവളങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ഏകോപിത ആക്രമണമെന്നാണ് ഇന്നലെത്തെ നടപടിയെ കുറിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റ അടിസ്ഥാനത്തിലാണ് ആക്രണം നടത്തിയതെന്നും, ഇറാന്റെ പരമാധികാരത്തെ തങ്ങള്‍ പൂര്‍ണായും മാനിക്കുന്നതായും പാക് സൈന്യം അറിയിയിച്ചു.
ആക്രമണത്തെ തുടര്‍ന്ന് തെഹ്‌റാനിലെ പാക്കിസ്ഥാന്‍ എംബസിയുടെ ചാര്‍ജ് ഡി അഫയേഴ്‌സിനെ ഇറാന്‍ വിദേശ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും വിശദീകരണം ചോദിക്കുകയും ചെയ്തു. നേരത്തെ ഇറാനില്‍നിന്ന് ആക്രമണമുണ്ടായപ്പോള്‍ പാക്കിസ്ഥാനും ഇത്തരത്തില്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇറാനിലെ തങ്ങളുടെ അംബാഡറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിക്കുകയും ഇപ്പോള്‍ ഇറാനിലുള്ള അവരുടെ അംബാസഡറോട് ഇനി പാക്കിസ്ഥാനിലേക്ക് വരേണ്ടെന്ന് അറിയിക്കുകയും ചെയ്തു.
പാക്കിസ്ഥാന്റെ ഉള്ളില്‍നിന്ന് ഇറാനെതിരെ ആക്രമണം നടത്തുന്ന ജെയ്‌ഷെ അദ് ല്‍ എന്ന ഭീകര ഗ്രൂപ്പിനുനേരെയാണ് തങ്ങള്‍ ആക്രണം നടത്തിയതെന്ന് ഇറാന്‍ വിദേശ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇറാന്റെ വാദം പാക്കിസ്ഥാന്‍ തള്ളി. 2012ല്‍ രൂപം കൊണ്ട ജെയ്‌ഷെ അദ്ല്‍ ഇറാന്‍ കരിമ്പട്ടികയില്‍ പെടുത്തിയ സംഘടനയാണ്.


 

 

Latest News