Sorry, you need to enable JavaScript to visit this website.

റെയില്‍വേ സ്റ്റേഷനില്‍ കണ്ട ബാഗില്‍ 14 കിലോ കഞ്ചാവ്

പാലക്കാട്- റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട ബാഗുകളില്‍നിന്ന് 14 കിലോ കഞ്ചാവ് കണ്ടെടുത്തു. ഉച്ച തിരിഞ്ഞ് രണ്ടു മണിയോടെയാണ് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഉടമസ്ഥനില്ലാത്ത രണ്ട് ബാഗുകള്‍ ഇരിക്കുന്നത് റെയില്‍ സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്നതിനായി യാത്രക്കാരുടെ ഇരിപ്പിടത്തിനടിയില്‍ ബാഗ് ഉപേക്ഷിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ഒരാഴ്ചക്കിടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് 60 കിലോ കഞ്ചാവ് പിടികൂടിയിട്ടുണ്ട്. നാല് പേര്‍ അറസ്റ്റിലായി.

 

Latest News