Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് ബോട്ടപകടത്തില്‍ മരണം 14 ആയി, ദുരന്തത്തില്‍പെട്ടത് വിനോദയാത്രക്ക് പോയ സ്‌കൂള്‍കുട്ടികള്‍

അഹമ്മദാബാദ്- ഗുജറാത്തിലെ വഡോദരയില്‍ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. 12 സ്‌കൂള്‍ വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. വഡോദരയിലെ ഹര്‍ണി തടാകത്തിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 27 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ന്യൂ സണ്‍റൈസ് എന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് അപകടത്തില്‍പെട്ടത്. സ്‌കൂളില്‍ നിന്നുള്ള വിനോദയാത്രയായിരുന്നുവെന്നാണ് വിവരം. സംഭവ സമയത്ത് ആരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ല. ഏഴുപേരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരമായി നല്‍കും. മരിച്ചവരുടെ കുടുംബാഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

Latest News