ന്യൂദല്‍ഹി-ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖയായി ഇനി ആധാര്‍ ഉപയോഗിക്കാനാവില്ലെന്ന് ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അറിയിച്ചു. ആധാര്‍ നമ്പര്‍ നല്‍കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ജനനത്തീയതി തെളിയിക്കുന്നതിനുള്ള രേഖകളില്‍നിന്ന് ആധാര്‍ നീക്കം ചെയ്യാനുള്ള തീരുമാനമെന്ന് ഇപിഎഫ്ഒ അറിയിച്ചു.
ജനനത്തീയതിയിലെ തിരുത്തലിനുള്ള രേഖകളുടെ പട്ടികയില്‍നിന്ന് ഇതോടെ ആധാര്‍ നീക്കം ചെയ്യപ്പെട്ടു. വ്യക്തിയുടെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞ ഡിസംബര്‍ 22 ന് യുഐഡിഎഐ സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ജനനത്തീയതിയുടെ തെളിവല്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇപിഎഫ്ഒ പോലുള്ള പല സ്ഥാപനങ്ങളും ജനനത്തീയതി സ്വീകരിക്കാനായി ആധാര്‍ ഉപയോഗിക്കുന്നുണ്ടെന്നും യുഐഡിഎഐ ചൂണ്ടിക്കാട്ടിയിരുന്നു.
ആധാര്‍ ജനനത്തീയതിയുടെ സാധുവായ തെളിവല്ലെന്ന് പല ഹൈക്കോടതികളും തങ്ങളുടെ ഉത്തരവുകളില്‍ എടുത്തുകാണിച്ചിട്ടുണ്ടെന്നും യുഐഡിഎഐ വ്യക്തമാക്കി.
ജനനമരണ രജിസ്ട്രാര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, ഏതെങ്കിലും അംഗീകൃത സര്‍ക്കാര്‍ ബോര്‍ഡ് അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റി നല്‍കിയ മാര്‍ക്ക്ഷീറ്റ്, പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് തുടങ്ങിയ വിവിധ രേഖകള്‍ ജനനത്തീയതിക്ക് തെളിവായി ഉപയോഗിക്കാം.
ഈ വാർത്തകൾ കൂടി വായിക്കുക
മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍
സൗദിയില്‍ പ്രവാസി യുവാവിനെ ലൈംഗികമായി ഉപദ്രവിച്ച നാലു പേര്‍ പിടിയില്‍
ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍