ന്യൂദല്‍ഹി-യുഎഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും മറ്റു ചരക്കുകള്‍ക്കും ഇന്ത്യ ഇപ്പോള്‍ സ്വന്തം കറന്‍സിയായ രൂപയിലാണ് പണം നല്‍കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര വ്യാപാരത്തില്‍ സുപ്രധാന സംഭവവികാസമാണിത്. ഇന്ത്യയില്‍ നിന്നുള്ള രത്‌നങ്ങളും ആഭരണങ്ങളും വാങ്ങാന്‍ യുഎഇയും രൂപ ഉപയോഗിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇറക്കുമതിക്കാരേയും കയറ്റുമതിക്കാരേയും പ്രാദേശിക കറന്‍സിയിലും പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ചത്. ഉഭയകക്ഷി ഇടപാടുകള്‍ തീര്‍പ്പാക്കുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ആര്‍ബിഐ അനുവദിച്ച പ്രത്യേക റുപീ വോസ്‌ട്രോ അക്കൗണ്ട് ഉപയോഗിക്കുന്നു.
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള യോജിച്ച ശ്രമമാണ് പ നീക്കം സൂചിപ്പിക്കുന്നത്. 2023 ഡിസംബറില്‍ യുഎഇയില്‍ നിന്ന് വാങ്ങിയ ക്രൂഡ് ഓയിലിന് ഇന്ത്യ ആദ്യമായി രൂപ നല്‍കിയിരുന്നു.
ഈ വാർത്തകൾ കൂടി വായിക്കുക
മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍
സൗദിയില്‍ പ്രവാസി യുവാവിനെ ലൈംഗികമായി ഉപദ്രവിച്ച നാലു പേര്‍ പിടിയില്‍
ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍