ഇന്‍ഡോര്‍- പി. എസ്. സി കോച്ചിംഗ് ക്ലാസില്‍ ഇരിക്കവെ പതിനെട്ടുകാരന്‍ കുഴഞ്ഞു വീണു മരിച്ചു. ഭന്‍വാര്‍കുവാനില്‍ നിന്നുള്ള മാധവാണ് ക്ലാസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മാധവ് നെഞ്ചുവേദന അനുഭവിക്കുന്നതും സഹിക്കാനാവാതെ കുഴഞ്ഞു വീഴുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
ഏതാനും ആഴ്ചകള്‍ക്കിടയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്ന നാലാമത്തെ യുവാവാണ് മാധവ്. യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത നിരക്ക് വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്.