- ചികിത്സിച്ചാൽ മാറും, ആരും കൊമ്പും ചില്ലയും വെട്ടാൻ വരുന്നില്ലെന്ന് പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ
കോഴിക്കോട് - മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിക്കും എംപി അബ്ദുസ്സമദ് സമദാനിക്കും പരാക്ഷ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റും അന്തരിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ രംഗത്ത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാൻ ആരെയും അനുവദിക്കില്ലെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന്, ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകൾ മാത്രമാണെന്നും മുഈനലി തങ്ങൾ പറഞ്ഞു.
നമ്മൾ മാതൃകാപരമായി പോകേണ്ടവർ...ചില്ലയും കൊമ്പും വെട്ടുമെന്നതെല്ലാം തോന്നൽ...പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകൾക്ക് മങ്ങൽ വരും. അതൊക്കെ ചികിത്സിച്ചാൽ മാറും. കുറച്ചു സമയം എടുക്കും. ആ സമയം നാം കൊടുക്കണം. നേതാക്കൾ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളിൽ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളിൽ പിടിച്ചുതൂങ്ങിനിൽക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും മുഈനലി തങ്ങൾ പറഞ്ഞു. വലക്കണ്ടി തൻവീർ ക്യാമ്പസിൽ നടന്ന ആദർശ സംഗമത്തിലാണ് മുഈനലി തങ്ങളുടെ പരാമർശമുണ്ടായത്.
'ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആർക്കും സ്പർശിക്കാനാവില്ലെന്ന' അബ്ദുസ്സമദ് സമദാനി എം.പിയുടെ പരാമർശത്തെയും മുഈനലി തങ്ങൾ തിരുത്തി. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാൻ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു മുഈനലി തങ്ങളുടെ മറുപടി.
കഴിഞ്ഞ ദിവസം എം.എസ്.എഫ് പാണക്കാട്ട് സംഘടിപ്പിച്ച പാണക്കാട് കുടുംബ സ്മൃതി 'പൈതൃകം' പരിപാടിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി സംസാരിക്കുമ്പോഴാണ് പി.കെ കുഞ്ഞാലിക്കുട്ടിയും സമദാനിയും സമസ്തയിലെ ഒരു വിഭാഗം നടത്തുന്ന പാണക്കാട് കുടുംബാംഗങ്ങൾക്കും ലീഗിനുമെതിരെയുള്ള നീക്കങ്ങളുടെ മറപിടിച്ച് സമകാലിക സംഭവങ്ങളെ വ്യംഗ്യമായി പരാമർശിച്ച് പാണക്കാട് കുടുംബത്തിന്റെ സേവനങ്ങളെ പ്രശംസിച്ചത്.
ലീഗ് മുൻ അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മകനായ മുഈനലി തങ്ങളുടെ പല നിലപാടുകളും പിതാവ് ഉള്ള സമയത്തെ ലീഗിന് തലവേദനയായിരുന്നുവെങ്കിലും നേതൃത്വം അവഗണിക്കുകയായിരുന്നു. ഏറ്റവും ഒടുവിൽ പട്ടിക്കാട് നടന്ന സമസ്തയുടെ ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ വാർഷിക സമ്മേളനത്തിലും അദ്ദേഹം എല്ലാവരും ഒരുമിച്ച് പോകേണ്ടതിന്റെ ആവശ്യകതയും വിഭാഗീയത വെടിയേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയത് ചർച്ചയായിരുന്നു. മുഈനലി തങ്ങളുടെ പുതിയ പ്രസംഗം പാണക്കാട് സാദിഖലി തങ്ങൾക്കും മുസ്‌ലിം ലീഗിനുമെതിരെ ക്യാമ്പയ്ൻ നടത്തുന്ന സമസ്തയിലെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിൽ ഏറ്റുപിടിച്ചിരിക്കുകയാണ്. സമസ്തയുടെ സത്യസരണി ഗ്രൂപ്പിൽ പി.കെ കുഞ്ഞിലാക്കുട്ടിയുടെയും സമദാനിയുടെയും പ്രസംഗവും മുഈനലി തങ്ങളുടെ തിരുത്തും വീഡിയോ സന്ദേശമാക്കി വ്യാപകമായി പ്രചാരിക്കുന്നുണ്ട്.
വായിക്കുക....
പരസ്യപ്രസ്താവനയിലും സമസ്തയിലെ ഭിന്നത മറനീക്കി; 'കൈവെട്ടി'നെ ന്യായീകരിക്കാൻ ഒരു വിഭാഗം നേതാക്കളില്ല