Sorry, you need to enable JavaScript to visit this website.

മുസ്ലിം യുവതി 34 വര്‍ഷത്തിനുശേഷം നല്‍കിയ ബലാത്സംഗ പരാതി തള്ളി; സുപ്രീം കോടതി പറയുന്ന കാരണങ്ങള്‍

ന്യൂദല്‍ഹി-കുറ്റകൃത്യം നടന്ന് 34 വര്‍ഷത്തിനുശേഷം സ്ത്രീ നല്‍കിയ ബലാത്സംഗ പരാതി സുപ്രീം കോടതി തള്ളി. 1982 ല്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്ത് ബലാത്സംഗം ചെയ്തുവെന്നാണ് മുസ്ലിം യുവതി 34 വര്‍ഷങ്ങള്‍ക്കുശേഷം പരാതിപ്പെട്ടത്. 2016 ല്‍ അസമില്‍ ഫയല്‍ ചെയ്ത എഫ്.ഐ.ആര്‍ ചോദ്യംചെയ്ത് പ്രതിയായ ഹിന്ദു സമുദായത്തില്‍ പെട്ടയാള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നാണ് പ്രതി ബോധിപ്പിച്ചത്.

ബലാത്സംഗത്തിനിരയായ താന്‍ 1983 ല്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയതായും സ്ത്രീ പരാതിയില്‍ ബോധിപ്പിച്ചിരുന്നു. 2016 ല്‍ അസമില്‍ ഫയല്‍ ചെയ്ത കേസില്‍ ഗുവാഹത്തിലെ കാംരൂപ് ജില്ലാ കോടതിയിലാണ് വിചാരണ നടന്നത്. എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ കോടതി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയിലെത്തിയത്. ജസ്റ്റിസ് ബി.ആര്‍.ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ റദ്ദാക്കിയത്.

34 വര്‍ഷം എന്തുകൊണ്ട് മൗനം പാലിച്ചുവെന്ന കാര്യം എഫ്.ഐ.ഐ.ആറില്‍ കാണിച്ചിട്ടില്ലെന്നും പ്രായപൂര്‍ത്തിയാകത്ത സമയത്ത് നടന്നുവെന്ന് പറയുന്ന കൃത്യത്തെ കുറിച്ചുള്ള വെറുംമൊഴിയാണ് അടിസ്ഥാനമാക്കിയതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ആണ്‍കുട്ടിയുടെ ജനനത്തേയും ബലാത്സംഗത്തേയും ബന്ധിപ്പിക്കാനുള്ള പരാതിക്കാരിയുടെ ശ്രമവും സുപ്രീം കോടതി അംഗീകരിച്ചില്ല.

ആണ്‍കുട്ടിക്ക് പ്രതിയായ പുരുഷന്‍ എല്ലാ സൗകര്യങ്ങളും നല്‍കിയ കാര്യം കോടതി നിരീക്ഷിച്ചു. കുട്ടിക്ക് പണവും മറ്റു സൗകര്യങ്ങളും നല്‍കി പുരുഷന്‍ വളര്‍ത്തിയെന്നതു തന്നെ ബന്ധം സമ്മതത്തോടെ ആയിരുന്നുവെന്നതിന്റെ തെളിവാണെന്നും ജസറ്റിസ് ഗവായി പറഞ്ഞു.
എഫ്.ഐ.ആറിനു പിറകില്‍ പുരുഷന്റെ സ്വത്തിന്മേലുള്ള  അത്യാഗഹമാണെന്ന് പോലീസും സൂചപ്പിച്ചിരുന്നു. 34 വര്‍ഷത്തിനുശേഷം പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതിനു പിന്നില്‍ മകനാണെന്നും അച്ഛനും മകനും തമ്മിലുള്ള സ്വത്ത് തര്‍ക്കമാണ് കാരണമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം

കുവൈത്തിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ

ഇറാന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍, ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍

ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍

Latest News