ലഖ്‌നൗ- അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ജനുവരി 22ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് മാംസവും മത്സ്യവും വില്‍ക്കുന്നത് നിരോധിച്ചു. മദ്യവില്‍പന നിരോധിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
രാമക്ഷേത്രത്തിന്റെ മഹാപ്രതിഷ്ഠാ ചടങ്ങുകള്‍ 22നാണ് നടക്കുന്നത്. രാംലല്ലയുടെ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷത വഹിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എന്നിവരും വേദി പങ്കിടും.
ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഏഴായിരത്തിലധികം പേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
വാരണാസിയില്‍ നിന്നുള്ള പുരോഹിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്ക്ക് 12.20ന് പ്രാണപ്രതിഷ്ഠ നിര്‍വഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൈസൂര്‍ ആസ്ഥാനമായുള്ള ശില്‍പി അരുണ്‍ യോഗിരാജ് ശില്‍പം ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഏഴു ദിവസത്തെ ചടങ്ങുകള്‍ ചൊവ്വാഴ്ച ആരംഭിച്ചു. ആചാരങ്ങളില്‍ വിവിധ തരത്തിലുള്ള പൂജകള്‍ ഉള്‍പ്പെടുന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷം രാമക്ഷേത്രം ഭക്തര്‍ക്ക് ആരാധനയ്ക്കായി തുറക്കും. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം
കുവൈത്തിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
ഇറാന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍, ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍
ആഡംബര ഹോട്ടലില്‍ 15 ദിവസം താമസം; പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച യുവതി പിടിയില്‍