ന്യൂദല്‍ഹി- ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് 15 ദിവസം താമസിച്ച് പണം നല്‍കാതെ മുങ്ങാന്‍ ശ്രമിച്ച 37കാരിയെ ജീവനക്കാര്‍ കൈയോടെ പിടികൂടി. ദല്‍ഹി വിമാനത്താവളത്തിന് സമീപമുള്ള എയറോസിറ്റിയിലെ ആഡംബര ഹോട്ടലിലാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ ഝാന്‍സി റാണി സാമുവല്‍ ആണ് പിടിയിലായത്. മുറിവാടക നല്‍കാതെ 15 ദിവസമാണ് യുവതി ഹോട്ടലില്‍ താമസിച്ചത്. പണം ചോദിച്ചപ്പോള്‍ ജീവനക്കാരെ മര്‍ദ്ദിച്ചശേഷം രക്ഷപ്പെടാനാണ് യുവതി ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ഡിസംബര്‍ 13നാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തത്. ഹോട്ടല്‍ സര്‍വീസിന് പണം നല്‍കാന്‍ തട്ടിപ്പ് മാര്‍ഗങ്ങളാണ് ഇവര്‍ സ്വീകരിച്ചതെന്ന് ഹോട്ടലിന്റെ പരാതിയില്‍ പറയുന്നതായും പോലീസ് പറയുന്നു. വാടകയെ കുറിച്ച് ചോദിച്ചപ്പോള്‍ ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് പണമടയ്ക്കാതെ ഹോട്ടലില്‍ നിന്ന് യുവതി രക്ഷപ്പെടാന്‍ ശ്രമിച്ചതായും പറയുന്നു. വഞ്ചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു.
സൗദിയിലെ ഭൂരിഭാഗം സി.ഇ.ഒമാരും വലിയ ആശങ്കയിലാണ്; സര്‍വേ ഫലം
കുവൈത്തിൽ കാണാതായ മലയാളി യുവാവ് മരിച്ച നിലയിൽ
ഇറാന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍, ഭീകര കേന്ദ്രങ്ങളിലേക്ക് മിസൈല്‍