മധുര - തമിഴ്നാട്ടിലെ മധുരയില്‍ നടന്ന ജെല്ലിക്കെട്ടില്‍ ഒരു ആണ്‍കുട്ടി ഉള്‍പ്പെടെ രണ്ട് പേര്‍ കാളകളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. ശിവഗംഗ തിരുപ്പത്തൂര്‍ ചിറവയലിലാണ് രണ്ട് പേര്‍ മരിച്ചത്. ജെല്ലിക്കെട്ടിനിടെ കാള ഇവരെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേര്‍ക്കും പാലമേട് 42 പേര്‍ക്കും പരുക്കേറ്റിരുന്നു.