കോട്ടയം - അയോധ്യാ പ്രതിഷ്ഠയുടെ ഭാഗമായി ബി.ജെ.പി ദേശീയ നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ കോട്ടയം നഗരത്തിലെ ക്ഷേത്രവും ശുചീകരിക്കുന്നു. കോട്ടയം നഗരത്തിൽ ഉള്ള തിരുനക്കര ക്ഷേത്ര പരിസരമാണ് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വൃത്തിയാക്കുന്നത്.
ഇന്നു വൈകുന്നേരം 4 നാണ് ചടങ്ങ്. വികസിത സങ്കൽപ്പ് പരിപാടിയിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തുന്ന ചൗഹാൻ വൈകുന്നേരം ഈ പരിപാടിയിൽ പങ്കെടുത്താണ് മടങ്ങുന്നത്. ചൗഹാൻ പങ്കെടുക്കുന്ന ക്ഷേത്ര ശുചീകരണത്തിന്റെ പോസ്റ്ററുകൾ ബിജെപി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.ബിജെപി ജില്ലാ നേതാക്കളും വൈകുന്നേരം നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.