വാഷിംഗ്ടണ്‍- യെമനിലെ ഹൂതി വിമതരെ ആഗോള ഭീകരരായി പട്ടികപ്പെടുത്തുമെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരില്‍ നിന്നും സൂചന. ഇതുമായി ബന്ധപ്പെട്ട നടപടി ബൈഡന്‍ ഭരണകൂടം ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തിന്റെ സാഹചര്യത്തിലാണ് നീക്കം. ഗാസയില്‍ ഇസ്രാഈല്‍ നടത്തുന്ന സൈനിക നീക്കങ്ങളുടെ മറുപടിയാണ് കപ്പല്‍ ആക്രമണമെന്നാണ് സംഘം പറയുന്നത്.
2021ല്‍ യു. എസ് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപാണ് ഹൂതികളെ ആഗോള ഭീകര പട്ടികയില്‍ നിന്നും വിദേശ ഭീകര പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.