ന്യൂഡല്‍ഹി- തുര്‍ക്കിയുമായി 37 മില്യന്‍ ഡോളറിന്റെ കരാര്‍ ഒപ്പുവെച്ച് മാലദ്വീപ്. കടലില്‍ പട്രോളിംഗ് നടത്തുന്ന സൈനിക ഡ്രോണുകളുമായി ബന്ധപ്പെട്ടാണ് മാലദ്വീപ്- തുര്‍ക്കി കരാര്‍.
ഇതുവരെ ഇന്ത്യന്‍ പ്രതിരോധ സേനയുമായി സഹകരിച്ചായിരുന്നു മാലദ്വീപ് പ്രവര്‍ത്തിച്ചിരുന്നത്. ഇതാണ് തുര്‍ക്കിയിലേക്ക് പോയത്.
നിലവില്‍ മാലദ്വീപിലുള്ള 77 ഇന്ത്യന്‍ സൈനികര്‍രോട് മാര്‍ച്ച് 15നകം രാജ്യം വിടണമെന്ന് മുഹമ്മദ് മുയിസു സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാലദ്വീപ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിന് പുറമേ മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന് ഇന്ത്യ നല്‍കിയ രണ്ട് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഒരു ഡോര്‍ണിയര്‍ വിമാനവും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണ് നിലവില്‍ ഇന്ത്യന്‍ സൈന്യം.
വിവിധ ദ്വീപുകളില്‍ നിന്ന് രോഗികളെ മാലിയിലെ ആശുപത്രികളിലേക്ക് എത്തിക്കാനാണ് ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നത്. സംശയാസ്പദമായ കപ്പലുകള്‍, തോക്ക്, മയക്കുമരുന്ന് കടത്ത് എന്നിവയ്ക്കെതിരെയാണ് മാലദ്വീപ് സൈന്യം ഇന്ത്യന്‍ ഡോര്‍ണിയര്‍ വിമാനം ഉപയോഗിച്ചാണ് നിരീക്ഷണ പറക്കല്‍ നടത്തുന്നത്.
ഇന്ത്യാ ഔട്ട് കാംപയിന്‍ ഉയര്‍ത്തിയാണ് സെപ്തംബറില്‍ മുയിസു സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് അധികാരത്തിലെത്തിയത്. തുടര്‍ന്നാണ് അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ മാലദ്വീപില്‍ നിന്നും ഔട്ടാക്കുന്നത്.
ഈ വാർത്ത കൂടി വായിക്കാം
സാനിയ മിർസയുമായി വേര്‍പിരിയില്ലെന്ന സൂചനകള്‍ക്കിടെ ഞെട്ടലായി ശുഐബിന്റെ വിവാഹ വാര്‍ത്ത