Sorry, you need to enable JavaScript to visit this website.

VIDEO ഫ്രൂട്ടി കിട്ടിയപ്പോള്‍ കുരങ്ങ് ഐഫോണ്‍ തിരികെ നല്‍കി; ഇടപാടിന്റെ വീഡിയോ വൈറലായി

വൃന്ദാവന്‍- കുരങ്ങിന് ജ്യൂസ് നല്‍കി ഐഫോണ്‍ തിരികെ കരസ്ഥമാക്കിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വൃന്ദാവനിലാണ് സംഭവം.
വൃന്ദാവന്‍, മഥുര തുടങ്ങിയ നഗരങ്ങളില്‍  കുരങ്ങുകള്‍ ആളുകളുടെ കൈയില്‍നിന്ന് വസ്തുക്കള്‍ കവര്‍ന്ന് ഓടിപ്പോകുന്ന സംഭവങ്ങള്‍ സാധാരണമാണ്. പലപ്പോഴും വിലപിടിപ്പുള്ള വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ കുരങ്ങുകള്‍ക്ക് 'കൈക്കൂലി' നല്‍കേണ്ടി വരുന്നു. അത്തരമൊരു സംഭവമായാണ് ജനുവരി ആറിന് വൃന്ദാവനില്‍ നടന്ന ഇടപാടിനെ സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

പഴയ കാമുകന്റെ വാക്ക് വിശ്വസിച്ച് ഭര്‍ത്താവിനെ ഒഴിവാക്കി, യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസ്

വിമാനത്തിൽ ടോയ്‌ലെറ്റില്‍ കുടുങ്ങി യാത്രക്കാരൻ; ഭയപ്പെടരുതെന്ന് കുറിപ്പ് നൽകി ജോലിക്കാർ
ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വൈറല്‍ വീഡിയോയില്‍ രണ്ട് കുരങ്ങുകള്‍ ഒരു കെട്ടിടത്തിന് മുകളില്‍ ഇരിക്കുന്നതു കാണാം. ഒരു കുരങ്ങിന്റെ കൈയില്‍ ഐഫോണുമുണ്ട്.  കുരങ്ങ് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഫോണിന്റെ ഉടമയെ സഹായിക്കാന്‍ ആള്‍ക്കൂട്ടം തടിച്ചുകൂടിയിരുന്നു.
തുടര്‍ന്ന് വിലയേറിയ ഐഫോണ്‍ തിരികെ ലഭിക്കാന്‍, അവര്‍ കുരങ്ങിനു നേരെ ഫ്രൂട്ടി പാക്കറ്റുകള്‍ എറിയാന്‍ തുടങ്ങി.  എറിഞ്ഞ ഫ്രൂട്ടി  കുരങ്ങ് പിടിച്ചയുടനെ ഐഫോണ്‍ അതിന്റെ കയ്യില്‍ നിന്ന് തെറിച്ചു വീഴുന്നു. ഒരാള്‍ മൊബൈല്‍ ഫോണ്‍ ഏറ്റുപിടിക്കുകയും ചെയ്തു.
വൃന്ദാവനിലെ രംഗ്‌നാഥ്ജി മന്ദിറിലാണ് സംഭവം. വൃന്ദാവനത്തിലെ കുരങ്ങുകള്‍ ഐഫോണ്‍ ഒരു ഫ്രൂട്ടിക്ക് വിറ്റു എന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തയാള്‍ അതിന് അടിക്കുറിപ്പ് നല്‍കിയത്. കുരങ്ങുകള്‍ അവര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ മൊബൈല്‍ ഫോണുകളും മറ്റ് സാധനങ്ങളും മോഷ്ടിക്കുന്നതിനെ കുറിച്ച് വീഡിയോക്കുതാഴെ ധാരാളം പേര്‍ പ്രതികരിച്ചു.
ബാര്‍ട്ടര്‍ സമ്പ്രദായമെന്നാണ് ഒരാളുടെ കമന്റ്. കുരങ്ങുകളില്‍നിന്ന് എങ്ങനെ സാധനങ്ങള്‍ തിരികെ ലഭ്യമാക്കാമെന്നതിനെ കുറിച്ച് ധാരാളം ആശയങ്ങളാണ് ആളുകള്‍ പങ്കുവെക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vikas (@sevak_of_krsna)

 

Latest News