Sorry, you need to enable JavaScript to visit this website.

വിമാനത്തിൽ ടോയ്‌ലെറ്റില്‍ കുടുങ്ങി യാത്രക്കാരൻ; ഭയപ്പെടരുതെന്ന് കുറിപ്പ് നൽകി ജോലിക്കാർ

ബംഗളൂരു-ഡോര്‍ തകരാറയതിനെ തുടര്‍ന്ന് യാത്രക്കാരിലൊരാള്‍ ലാന്‍ഡ് ചെയ്യുന്നതുവരെ വിമാനത്തിലെ ടോയ്‌ലെറ്റില്‍ കുടുങ്ങി.
മുംബൈയില്‍നിന്ന് ബംഗളൂരുവിലേക്ക് വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം.  യാത്രയുടെ മുഴുവന്‍ സമയവും യാത്രക്കാരൻ ശൗചാലയത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

വിമാനം ബംഗളൂരു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് ആളെ രക്ഷിക്കാനായത്. ക്യാബിന്‍ ജീവനക്കാര്‍ പെട്ടെന്ന് ടോയ്‌ലെറ്റിലേക്ക് ഒരു പേപ്പര്‍ നോട്ട് നല്‍കിയാണ്  ആശ്വസിപ്പിച്ചത്.
ടോയ്‌ലറ്റ് അകത്ത് ലോക്കായത്  അറിഞ്ഞപ്പോള്‍ വിമാനത്തിലെ ജീവനക്കാര്‍  സഹായിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍  വിജയിച്ചില്ല. പരിഭ്രാന്തരാകരുതെന്ന് ആവശ്യപ്പെട്ടാണ്   ജീവനക്കാരന്‍  കുറിപ്പ് ടോയ്‌ലറ്റിലേക്കിട്ടത്.


'സര്‍, ഞങ്ങള്‍ വാതില്‍ തുറക്കാന്‍ പരമാവധി ശ്രമിച്ചു, പക്ഷേ തുറക്കാന്‍ കഴിഞ്ഞില്ല,' ഇതാണ് കുറിപ്പില്‍ പറഞ്ഞത്. ഫ്‌ളൈറ്റ് ലാന്‍ഡ് ചെയ്യുന്നത് വരെ കമോഡ് ലിഡ് അടച്ച് ഇരിക്കാനും അഭ്യര്‍ത്ഥിച്ചു.

'പരിഭ്രാന്തരാകരുത്, ഞങ്ങള്‍ കുറച്ച് മിനിറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യും ... പ്രധാന വാതില്‍ തുറന്നാല്‍ ഉടന്‍ എഞ്ചിനീയര്‍ വരും- സന്ദേശത്തില്‍  തുടര്‍ന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം പുലര്‍ച്ചെ നാല് മണിയോടെ  ബംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയതിനു ശേഷമാണ്  എഞ്ചിനീയര്‍ വിമാനത്തില്‍ കയറി യാത്രക്കാരനെ ടോയ്‌ലെറ്റില്‍നിന്ന് പുറത്തെത്തിച്ചത്.

സിം കാര്‍ഡും നെറ്റുമില്ലാതെ മൊബൈലില്‍ വീഡിയോ; 19 നഗരങ്ങളില്‍ പരീക്ഷണം

പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍

 

Latest News