Sorry, you need to enable JavaScript to visit this website.

വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

തബൂക്ക്- രണ്ടാഴ്ച് മുമ്പ് സൗദി അറേബ്യയിലെ തബൂക്കിൽ നിര്യാതനായ  വിൻസെന്റ് ജോൺ അൽഫോൻസിന്റെ (68) മൃതദേഹം സ്വദേശമായ പൂനെയിലെത്തിച്ചു.
ബഹ്റൈൻ പ്രവാസിയായിരുന്ന ഇദ്ദേഹം ബിസിനസ് ആവശ്യാർത്ഥം തബൂക്കിലെത്തിയിട്ട് അധികം കാലമായിരുന്നില്ല.വാഹനം ഓടിച്ചുകൊണ്ടിരിക്കെ പെട്ടെന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.
സുഹൃത്തായ ഖലീൽ റഹ്മാന്റെയും, തബൂക്ക് കെ എം സി സി വെൽഫെയർ വിങ്ങിന്റെയും ശ്രമഫലമായാണ് മൃതശരീരം നാട്ടിലെത്തിച്ചത്. ഭാര്യ ലൂസിയും, രണ്ടുമക്കളും അടങ്ങുന്നതാണ് കുടുംബം.

ഈ വാർത്തകൾ കൂടി വായിക്കുക

സിം കാര്‍ഡും നെറ്റുമില്ലാതെ മൊബൈലില്‍ വീഡിയോ; 19 നഗരങ്ങളില്‍ പരീക്ഷണം

പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍

 

Latest News