ന്യൂദല്‍ഹി-പഴയ കാമുകന്റെ വാക്കു വിശ്വസിച്ച് ഭര്‍ത്താവിനെ ഉപേക്ഷിച്ച യുവതി മക്കളോടൊപ്പം വഴിയാധാരാമായി. ഒടുവില്‍ വിവാഹിതയായ സ്ത്രീയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട പുരുഷനെതിരെ ബലാത്സംഗ കുറ്റവും ക്രിമിനല്‍ ഭീഷണി കുറ്റവും ചുമത്താന്‍ ദല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. യുവതിയെ വിവാഹം കഴിക്കാമെന്നും കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാമെന്നും ഇയാള്‍ വിവാഹിതരായ യുവതിക്കും അവരുടെ ഭര്‍ത്താവിനും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് യുവാവ് യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.
ദമ്പതികള്‍ വിവാഹമോചനം നേടിയ ശേഷം യുവതിയേയും അവരുടെ കുട്ടികളേയും പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്തില്ലെങ്കില്‍ പ്രതിയുമായി യുവതി ശാരീരിക ബന്ധത്തിലേര്‍പ്പെടില്ലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
നേരത്തെ പ്രതിക്കെതിരെ 1860 ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക് ഷന്‍ 376, സെക് ഷന്‍ 506 എന്നിവ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് കേസെടുത്തിരുന്നെങ്കിലും വിചാരണക്കോടതി ഇയാളെ വിട്ടയച്ചിരുന്നു. കേസ് വ്യാജ വിവാഹ വാഗ്ദാനമല്ലെന്നും വാഗ്ദാന ലംഘനമാണെന്നുമാണ് കോടതി നിരീക്ഷിച്ചിരുന്നത്. തുടര്‍ന്ന് വിചാരണക്കോടതിയുടെ വിധിക്കെതിരെ യുവതി ദല്‍ഹി ഹൈക്കോടതിയിയെ സമീപിച്ചു.
സിം കാര്‍ഡും നെറ്റുമില്ലാതെ മൊബൈലില്‍ വീഡിയോ; 19 നഗരങ്ങളില്‍ പരീക്ഷണം
പ്രവാസി യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം;രണ്ടുപേര്‍ പിടിയില്‍
വിചാരണക്കോടതിയുടെ തീരുമാനത്തോട് ഹൈക്കോടതി ജസ്റ്റിസ് ശര്‍മ വിയോജിച്ചു.കേസിലെ കക്ഷികള്‍ തങ്ങളുടെ പങ്കാളികളെ വിവാഹമോചനം ചെയ്യാനും പരസ്പരം വിവാഹം കഴിക്കാനും വാക്കാല്‍ വാഗ്ദാനം ചെയ്യുക മാത്രമല്ല, ഒരുമിച്ച് ജീവിക്കാമെന്ന വാഗ്ദാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത സവിശേഷമായ കേസാണിത്. യുവതിയെ വിവാഹം കഴിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതി ഒരു മംഗല്യസൂത്രം വാങ്ങിയിരുന്നതായും കോടതി നിരീക്ഷിച്ചു.
യുവാവ് യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും അവളോടൊപ്പം താമസിക്കുകയും ചെയ്ത ശേഷമാണ് യുവതി ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുകയും പ്രതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതെന്ന് കോടതി പറഞ്ഞു.
നേരത്തെ കാമുകീ കാമുകന്മാരായിരുന്ന പ്രതിയും യുവതിയും തങ്ങളുടെ ബന്ധം വിവാഹത്തില്‍ എത്താത്തതിനെ തുടര്‍ന്നാണ് 2011ലാണ് വ്യത്യസ്തരായ ആളുകളെ വിവാഹം കഴിച്ചത്
ദാമ്പത്യത്തില്‍ ഇരുവരും അസന്തുഷ്ടരായിരുന്നു. 2016ലാണ് യുവതിയും യുവതിയും പ്രതിയും ഫേസ്ബുക്കില്‍ വീണ്ടും ബന്ധം സ്ഥാപിക്കുകയും സംസാരിക്കുകയും ചെയ്തത്.
വിവാഹം കഴിക്കാമെന്ന് യുവാവ് വാക്കു നല്‍കിയെന്നും അത് ഉറപ്പിച്ചുവെന്നും യുവതി പറയുന്നു. ഭര്‍ത്താവ് വിവാഹമോചനം നേടിയ ശേഷം വിവാഹിതരാകുമെന്നും കുട്ടികളെ താന്‍ പരിപാലിക്കുമെന്നുമാണ് പ്രതി വാക്കു നല്‍കിയത്.