ന്യൂഡൽഹി - ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യഹർജി കേരള ഹൈക്കോടതി തള്ളി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതോടെ കേസിലെ പ്രതി സർക്കാർ മുൻ സീനിയർ പ്ലീഡർ പി.ജി മനു മുൻകൂർ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു.
ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയിൽ ഹരജി നല്കിയത്. അതിനിടെ, പ്രതിയുടെ ജാമ്യാപേക്ഷയെ എതിത്ത് അതിജീവിത സുപ്രീം കോടതിയിൽ തടസഹരജി നല്കി. തന്റെ ഭാഗം കേൾക്കാതെ പ്രതിക്ക് അനുകൂല തീരുമാനം ഉണ്ടാകരുതെന്നാണ് അതിജീവിതയുടെ ഹരജിയിലുള്ളത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഒരു ബലാത്സംഗ കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ വിവിധ കേന്ദ്രങ്ങളിൽ വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് പി.ജി മനുവിനെതിരായ കേസ്. മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ഗോപിനാഥ് നേരത്തെ തള്ളിയിരുന്നു. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.