ഭോപാല്‍- നമീബിയയില്‍ നിന്നും കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റകളിലൊന്നായ ശൗര്യ ചത്തു. കുനോയിലെത്തിച്ചവയില്‍ ഏഴ് മുതിര്‍ന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളും ഇതിനകം ചത്തിട്ടുണ്ട്. നമീബിയയില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോ നാഷണല്‍ പാര്‍ക്കിലേക്ക് 20 ചീറ്റകളെയാണ് കൊണ്ടുവന്നത്.
ചത്ത മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഏഴ് കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ ജനിച്ചവയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ആശ എന്ന ചീറ്റയ്ക്ക് മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചത്.
ധാത്രി, സാഷ, ഉദയ്, ദക്ഷ, തേജസ്, സൂരജ്, ശൗര്യ എന്നീ ചീറ്റകളാണ് ഇതിനകം കുനോയില്‍ ചത്തത്.