Sorry, you need to enable JavaScript to visit this website.

മാലിദ്വീപിലെ സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ തയാറായി ഇന്ത്യ

ന്യൂദല്‍ഹി - മാലിദ്വീപിലെ സൈനിക സാന്നിധ്യം പിന്‍വലിക്കാന്‍ തയാറായി ഇന്ത്യ.  ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ സേന വൃത്തങ്ങള്‍ വ്യക്തമാക്കി. മാലിദ്വീപ് നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ  കണക്കുകള്‍ പ്രകാരം നിലവില്‍ 77 ഇന്ത്യന്‍ സൈനികരും അതുമായി ബന്ധപ്പെട്ട വസ്തുവകകളും മാലിദ്വീപിലുണ്ട്. ഇന്ത്യന്‍  പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ മാലിദ്വീപ് സര്‍ക്കാരിലെ മൂന്ന് ഉപമന്ത്രിമാര്‍ അപകീര്‍ത്തികരമായി സമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മാലിദ്വീപ് മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 15 വരെ സമയം നല്‍കുന്നതായി പ്രഖ്യാപിച്ചു. ഇന്ത്യ വിരുദ്ധ ക്യാമ്പയിനിലൂടെ കഴിഞ്ഞ വര്‍ഷമാണ് മുഇ്സ്സു അധികാരത്തിലെത്തിയത്. അന്നുമുതല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ മാലിദ്വീപ് അകല്‍ച്ച കാണിച്ചു തുടങ്ങിയിരുന്നു.  മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ദശാബ്ദം മുമ്പ് ഇന്ത്യ ധ്രുവ് ഹെലികോപ്റ്ററുകളും ഡോര്‍ണിയര്‍ വിമാനങ്ങളും നല്‍കിയിരുന്നു. ഇന്ത്യന്‍ പ്രതിരോധ സേന ഈ വിമാനങ്ങള്‍ പരിപാലിക്കുകയും മാലിദ്വീപ് സേനയെ അവിടെ പരിശീലിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 

Latest News