കൊച്ചി- കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി എറണാകുളത്ത് റോഡ് ഷോ നടത്തി. കെ. പി. സി. സി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച റോഡ് ഷോ 1.3 കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന് സമീപം സമാപിച്ചു.
റോഡിന് ഇരുവശവും ബി. ജെ. പി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് പുഷ്പവൃഷ്ടി നടത്തി. പ്രധാനമന്ത്രിയോടൊപ്പം തുറന്ന വാഹനത്തില്‍ ബി. ജെ. പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമുണ്ടായിരുന്നു.