ന്യൂദല്‍ഹി- ഞായറാഴ്ച ദല്‍ഹി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടാന്‍ വൈകുമെന്ന അറിയിപ്പ് നല്‍കുന്നതിനിടെ ഒരു യാത്രക്കാരന്‍ ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റിനെ ഇടിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ഒരു സഹയാത്രിക തന്റെ വിവരണം പുറത്തുവിട്ടതോടെ സംഭവം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. അതേ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന റഷ്യന്‍-ഇന്ത്യന്‍ നടിയും മോഡലുമായ എവ്ജീനിയ ബെല്‍സ്‌കായയാണ് യാത്രക്കാരന്‍ പ്രകോപിതനാകാന്‍ കാരണമെന്തെന്ന് എക്‌സിലൂടെ വിശദീകരിക്കുന്നത്. ആക്രമണത്തിന്റെ യഥാര്‍ത്ഥ വീഡിയോ എവ്ജീനിയ ബെല്‍സ്‌കായയാണ് പങ്കുവെച്ചത്.
'ദല്‍ഹി-ഗോവ ഇന്‍ഡിഗോ വിമാനം (6ഇ2175) ഞായറാഴ്ച രാവിലെ 7:30 ന് പുറപ്പെടേണ്ടതായിരുന്നു. എല്ലാവരും രാവിലെ 6 മണിക്ക് തന്നെ എത്തി. വിമാനം വൈകി. ഞങ്ങള്‍ എല്ലാവരും എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയായിരുന്നു. ഏകദേശം 10 മണിക്കൂര്‍. പിന്നീട് ഞങ്ങള്‍ വിമാനത്തില്‍ പ്രവേശിച്ചു, അതിനുളളില്‍ ഞങ്ങള്‍ക്ക് 2-3 മണിക്കൂര്‍ കൂടി കാത്തിരിക്കേണ്ടി വന്നു.
'എല്ലാ യാത്രക്കാരുടേയും ക്ഷമ നശിച്ചിരുന്നു. എല്ലാവരും ക്യാബിന്‍ ക്രൂവിനോട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. യാത്രക്കാര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനാല്‍ ഫ്‌ളൈറ്റ് കൂടുതല്‍ വൈകുമെന്ന് പൈലറ്റ് പരിഹസിച്ചു. എല്ലാവരും ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുമ്പോള്‍ ഈ പരാമര്‍ശം യാത്രക്കാരന് സഹിക്കാനായില്ല. പൈലറ്റിനെ ആക്രമിക്കുന്നത് പൂര്‍ണ്ണമായും തെറ്റാണെന്ന് സമ്മതിക്കുന്നു, ഞാന്‍ ഈ പ്രവൃത്തിയെ ന്യായീകരിക്കുകയല്ല, മറിച്ച് ഞങ്ങളെ പിന്തുണയ്ക്കുകയും നല്ല വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതിനുപകരം, അവന്‍ ഞങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു. അതിന്റെ ഫലമായി യാത്രക്കാര്‍ പ്രകോപിതരായി.
വിമാനം പുറപ്പെടാന്‍ വീണ്ടും വൈകുമെന്ന കാര്യം അറിയിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പൈലറ്റായ അനുപ് കുമാറിനെ മര്‍ദ്ദിച്ചതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രകോപിതനായ യാത്രക്കാരന്‍ അവസാന നിരയില്‍നിന്ന് ഓടിയെത്തി പൈലറ്റിനെ ഇടിക്കുന്നതാണ് വൈറലായ വീഡിയോ. യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
आख़िर साहिल ने @IndiGo6E के पायलट को क्यों मारा। इसका जवाब उसी प्लेन में बैठी पैसेंजर ने दिया।
— Jitender Sharma (@capt_ivane) January 15, 2024
10 घंटे की देरी के बाद प्लेन में बैठाया और उसमें भी दो घंटे बैठाये रखा। इसके बाद पायलट ने देरी के लिये पैसेंजर को ही दोषी ठहराना शुरू किया जिसकी वजह से आरोपी गुस्सा हुआ और पायलट को… https://t.co/PXCmmIPKwy pic.twitter.com/ehTru29EdM