അമൃത്സര്‍- പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത് സിങ് പന്നൂന്റെ വധഭീഷണി. ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിലാണ് ഭഗവന്ത് മന്നിനെ കൊലപ്പെടുത്തുകയെന്നാണ് ഭീഷണിയില്‍ പറയുന്നത്.
ഭഗവന്ത് മന്നിനെ ആക്രമിക്കാന്‍ ഗുണ്ടാ സംഘങ്ങളെ ഒരുക്കിയിട്ടുണ്ടെന്നാണ് പഞ്ചാബ് ഡി. ജി. പി ഗൗരവ് യാദവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ഭഗവന്ത് മന്നിന് ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി.
യാതൊരു സുരക്ഷയുമില്ലാതെ റിപ്പബ്ലിക്ക് ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പന്നൂന്‍ വെല്ലുവിളിച്ചിട്ടുണ്ട്.