Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആന്ധ്രയിൽ പ്രതീക്ഷ പകർന്ന്‌ കോൺഗ്രസ്; പാർട്ടി അധ്യക്ഷയായി വൈ.എസ് ശർമിള തന്നെ

അമരാവതി - കോൺഗ്രസ് മുൻ നേതാവും ആന്ധ്ര മുൻ മുഖ്യമന്ത്രിയുമായ വൈ.എസ് രാജശേഖരൻ റെഡ്ഡിയുടെ മകളും ആന്ധ്രാപ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ശർമിളയെ ആന്ധ്ര പി.സി.സി അധ്യക്ഷയായി നിയമിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
 ആന്ധ്ര കോൺഗ്രസ് അധ്യക്ഷനായിരുന്ന ജി രുദ്രരാജു ഇന്നലെ പദവി രാജിവച്ചതിന് പിന്നാലെയാണിത്. ഇദ്ദേഹം കോൺഗ്രസ് പ്രവർത്തക സമിതിൽ പ്രത്യേക ക്ഷണിതാവാകുമെന്നാണ് വിവരം. രണ്ടാഴ്ച മുമ്പാണ് ശർമിള, വൈ.എസ്.ആർ തെലങ്കാന എന്ന സ്വന്തം പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച് കോൺഗ്രസിന് കൂടുതൽ പ്രതീക്ഷ പകർന്നത്. 
 വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർല്ലമെന്റ് തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് സഹോദരൻ ജഗൻമോഹൻ റെഡ്ഡിക്കെതിരെ കോൺഗ്രസിനെ നയിക്കുന്നത് ഇതോടെ വൈ.എസ് ശർമിളയായിരിക്കും. എന്നാൽ ഇവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നതിൽ വ്യക്തതയായിട്ടില്ല. രാജ്യസഭ വഴിയോ ലോകസഭ തെരഞ്ഞെടുപ്പിലൂടെയോ ഇവർ പാർല്ലമെന്റിൽ എത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഒപ്പം സംസ്ഥാന രാഷ്ട്രീയത്തിൽ കോൺഗ്രസിന് പഴയകാല പ്രതാപത്തിലേക്ക് പോകാൻ 13 വർഷത്തിനു ശേഷമുള്ള വൈ.എസ് ശർമിളയുടെ തിരിച്ചുവരവ് പ്രധാന ഊർജമേകുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ പ്രതീക്ഷ.
 തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനിടെ കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബി.ആർ.എസിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചാണ് ശർമിള കോൺഗ്രസിനോട് അടുത്തത്. വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കാൻ അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തയ്യാറായിരുന്നില്ല. ഇത് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാനും ബി.ആർ.എസിന് കനത്ത പ്രഹരമേൽപ്പിക്കാനും സഹായിച്ചിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പുതിയ ചുവട് ആന്ധ്രാ രാഷ്ട്രീയത്തിൽ ഏറെ പ്രതീക്ഷ നൽകുന്ന നീക്കമായാണ് രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നത്.

Latest News