ജബല്‍പൂര്‍- വിവാഹത്തിന് ശേഷം ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമാണെന്നും മധ്യപ്രദേശ് ഹൈക്കോടതി.
ജസ്റ്റിസുമാരായ ഷീല്‍ നാഗുവും വിനയ് സറഫും ഉള്‍പ്പെട്ട ബെഞ്ച് ഭര്‍ത്താവിന് വിവാഹമോചനത്തിന് അനുമതി നല്‍കി. 2006 ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം ഭാര്യ ശാരീരിക ബന്ധം നിഷേധിച്ചുവെന്നാണ് ഭര്‍ത്താവ് നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയത്.
അതേസമയം മറ്റൊരാളുമായി പ്രണയത്തിലാണെന്നും തങ്ങളെ ഒന്നിപ്പിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നതായി യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞ മാസം തന്നെ യുവതി യു.എസിലേക്ക് പോയെന്നും ഭര്‍ത്താവ് നല്‍കിയ ഹരജിയില്‍ പറയുന്നു.
2011ല്‍ ഭോപ്പാലിലെ കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് അപേക്ഷ നല്‍കി. 2014 ല്‍ കുടുംബകോടതി ഹരജി തള്ളി. തുടര്‍ന്ന് യുവാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
സാധുവായ കാരണമോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലെങ്കില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വിലക്കുന്നത് മാനസിക ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു.
ഈ വാർത്തകൾ കൂടി വായിക്കുക
കാലതാമസവും റദ്ദാക്കലും; എന്തൊക്കെയാണ് വിമാന യാത്രക്കാരുടെ അവകാശങ്ങള്‍
സ്മൃതി ഇറാനിയുടെ മദീന സന്ദര്‍ശനം; പ്രചരിക്കുന്നത് വ്യാജ വീഡിയോ